Bible Study Series I Jinu Ninan I The Church - Part 1
Jinu Ninan
Bible Study Series I Jinu Ninan I The Church - Part 1
' ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള ദൈവസഭ ' ദൈവിക ഹൃദയത്തിൽ അനാദികാലം മുതലുള്ളതും ആത്യന്തികവുമായ നിർണ്ണയമാണ് ദൈവസഭ. ദൈവത്തിന്‍റെ ഭൂമിയിലെ എല്ലാക്കാലത്തെയും പ്രവര്‍ത്തനം ആത്യന്തികമായി ദൈവസഭ പണിയപ്പെടുന്നതിനു വേണ്ടിയാണ്. പുതിയ നിയമത്തിലെ എല്ലാ ശുശ്രൂഷകളും ദൈവസഭയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ക്രിസ്തുയേശുവിന്‍റെ ക്രൂശുമരണത്തിലൂടെ ദൈവം തൻ്റെ അനാദി നിർണ്ണയമായ പുതിയ നിയമ ദൈവസഭ എന്ന മന്ദിരത്തിന്‍റെ അടിസ്ഥാനം ഇട്ടു. യേശുക്രിസ്തു മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റു സഭയുടെ തലയായി, മൂലക്കല്ലായിത്തീർന്നു. ആദിമ ദൈവസഭ വിശ്വാസികള്‍ കൂടിവരുന്ന കെട്ടിടമായിരുന്നില്ല, മൂലക്കല്ലായ ക്രിസ്തുവിൽ നിന്നും ജീവൻ പ്രാപിച്ച ജീവനുള്ള കല്ലുകളായ ദൈവമക്കളെ ചേര്‍ത്ത് പണിയപ്പെടുന്ന ജീവനുള്ള ദൈവാലയമായിരുന്നു. (1 പത്രോസ് 2:5, 1 തിമോത്തിയോസ് 4:16) ദൈവസഭ എന്നത് സമാന ചിന്താഗതിക്കാരായ വ്യക്തികളുടെ സമിതിയായിരുന്നില്ല, ആത്മാവിന്‍റെ ഐക്യതയില്‍ നയിക്കപ്പെടുന്ന വ്യത്യസ്ത വ്യക്തികളുടെ കൂട്ടായ്മയായിരുന്നു, വ്യത്യസ്ത ഗോതമ്പ് മണികള്‍ പൊടിച്ചു ചേര്‍ത്ത് ഉണ്ടാക്കപ്പെട്ട ഏക അപ്പം ആയിരുന്നു. ( 1 കൊരിന്ത്യര്‍ 10:17) ദൈവസഭ എന്നത് മനുഷ്യരായ നേതാക്കന്മാരാല്‍ നയിക്കപ്പെടുന്ന മാനുഷിക സംഘടനയായിരുന്നില്ല. തലയായ ക്രിസ്തുവിനാല്‍ നിയന്ത്രിക്കപ്പെടുന്ന ജീവനുള്ള അവയവങ്ങള്‍ ചേര്‍ന്ന ശരീരമായിരുന്നു. (1 കൊരിന്ത്യര്‍ 12:12) അതെ. ദൈവസഭ ജീവനുള്ള അപ്പവും, ക്രിസ്തുവിന്റെ ശരീരവും, ദൈവം വസിക്കുന്ന ജീവനുള്ള ആലയവും , കർത്താവിന്റെ മണവാട്ടിയും ( Bread, Body, Building and Bride ) ആണ്.