പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും, പാപത്തിൻ
Bible Study - Jinu Ninan
പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും, പാപത്തിൻ
എന്താണ് പാപത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യവും , പാപത്തിൻ മേലുള്ള വിജയവും തമ്മിലുള്ള വ്യത്യാസം? രക്ഷിക്കപ്പെട്ട ദൈവമക്കൾ പാപത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുകയാണോ അതോ അവർ പാപത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു എന്ന് തിരിച്ചറിയുകയാണോ വേണ്ടത്? വീണ്ടും ജനിച്ച ദൈവമക്കൾ ന്യായപ്രമാണത്തിനു കീഴിലോ, കൃപയുടെ കീഴിലോ?പാപത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചവർ എങ്ങനെയാണു പാപത്തിൻ മേൽ വിജയം നേടുന്നത്?..... ക്രിസ്തീയ ജീവിതത്തിലെ വളരെ പ്രാധാന്യമുള്ള ഈ വിഷയങ്ങൾ വ്യക്തമായി മനസ്സിലാക്കാത്തതിനാൽ വീണ്ടും ജനിച്ച പല ദൈവമക്കളും പാപത്തിൽ നിന്നുള്ള യഥാർത്ഥ സ്വാതന്ത്ര്യമോ, വിജയമോ അനുഭവിക്കാതെ സ്വയശക്തിയിൽ ആശ്രയിച്ചു ഒരു പരാജയപ്പെട്ട ജീവിതം ജീവിക്കുന്നു.ഈ സുപ്രധാന വിഷയങ്ങൾ റോമർ 6 -8 വരെയുള്ള അധ്യായങ്ങളിൽ പൗലോസ് വിശദീകരിച്ചിരിക്കുന്നു.പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും, വിജയകരമായ ക്രിസ്തീയജീവിതവും നയിക്കാൻ ആഗ്രഹിക്കുന്നവർ ഈ സന്ദേശം ശ്രദ്ധാപൂർവ്വം ശ്രവിക്കുക.ഈ സന്ദേശത്തിലൂടെ സത്യം അറിയുവാനും സത്യം നിങ്ങളെ സ്വതന്ത്രർ ആക്കുവാനും ഇടയാകട്ടെ.