യേശുക്രിസ്തു: പരിശുദ്ധനായ കുഞ്ഞാടും, തികഞ്ഞവനായിത്തീർന്ന മഹാപുരോഹിതനും: ഭാഗം :1
Sermon By Br Jinu Ninan
യേശുക്രിസ്തു: പരിശുദ്ധനായ കുഞ്ഞാടും, തികഞ്ഞവനായിത്തീർന്ന മഹാപുരോഹിതനും: ഭാഗം :1
യേശുക്രിസ്തു ഈ ഭൂമിയിൽ വരുമ്പോൾ തന്നെയും തന്നെത്താൻ ജീവിതത്തിന്റെ ഒടുവിൽ നിഷ്കളങ്ക യാഗമായ കുഞ്ഞാടായി അർപ്പിക്കുമ്പോഴും എല്ലാകാലത്തും ക്രിസ്തു പരിശുദ്ധൻ ആയിരുന്നു എന്ന് ദൈവവചനം പഠിപ്പിക്കുന്നു .എന്നാൽ മഹാപുരോഹിതൻ എന്ന നിലയിൽ ക്രിസ്തു തികഞ്ഞവൻ ആയിതീർന്നു എന്നും ദൈവവചനം പഠിപ്പിക്കുന്നു. എന്താണ് ഇത് തമ്മിലുള്ള വ്യത്യാസം ?.... ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു. പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി.....ക്രിസ്തു എന്തിനു ഉറച്ച നിലവിളിയോടും കണ്ണീരോടും കൂടി പ്രാർത്ഥിച്ചു?...എന്തായിരുന്നു ലഭിച്ച ഉത്തരം ?.. വിഷയങ്ങൾ വിശദമാക്കുന്നു.. കേൾക്കുക.. സന്ദേശം: യേശുക്രിസ്തു: പരിശുദ്ധനായ കുഞ്ഞാടും, തികഞ്ഞവനായിത്തീർന്ന മഹാപുരോഹിതനും ഭാഗം :1